ഫെബ്രുവരി 13-ന് (നാളെ) വയനാട് ജില്ലയിൽ ഹർത്താൽ

വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

കഴിഞ്ഞ നാല് വർഷത്തോളം വയനാട് ജില്ലയിലെ കർഷിക സംഘടനകൾ പ്രതിഷേധവും സമരവും നടത്തുന്നുണ്ട്. എന്നാൽ, വന്യജീവിയുടെ ആക്രമണം തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് കാർഷിക സംഘടന വ്യക്തമാക്കി.

 

Comments
error: Content is protected !!