കടലുണ്ടിയിൽ ഗർഭിണിയായ കാൽനട യാത്രക്കാരിയെ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു

ഫറോക്ക്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടവ് സ്വദേശി അനീഷ – റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം.

ലാബിൽ രക്ത പരിശോധനയ്ക്ക് എത്തിയ യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ടാണ്ഇടിച്ചത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ രക്തസ്രാവത്തെ തുടര്‍ന്ന് സർജറിയ്ക്ക് വിധേയമാക്കി. തുടർന്നാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്.

Comments
error: Content is protected !!