കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി,സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബൈക്കിൽ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും കോഴിക്കോട് അക്കൗണ്ടിംഗ് വിദ്യാര്‍ഥികളാണ്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമാണ് അപകടം.

Comments
error: Content is protected !!