KERALA
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പ് കണ്ണൂരിലേക്ക്
കൊല്ലം: 62ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അട്ടിമറി വിജയുമായി കണ്ണൂർ. കലോത്സവത്തിലെ കോഴിക്കോടിന്റെ മേൽക്കൈ മറികടന്ന് കണ്ണൂർ ചാമ്പ്യന്മാരായി. കോഴിക്കോടുമായി അവസാന മത്സരം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ 952 പോയിന്റുമായിട്ടാണ് കണ്ണൂർ ഇത്തവണ സ്വർണ്ണ കപ്പിൽ മുത്തമിട്ടത് . 949 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത് എത്തി. ഇതിനുമുമ്പ് രണ്ടായിരത്തിൽ പാലക്കാട് വെച്ച് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്.
Comments