കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ ‘റിന്യൂവബിൾ റിച്ച് സ്റ്റേറ്റ്’ പട്ടികയിൽ കേരളം ഇടംപിടിച്ചു

തിരുവനന്തപുരം: പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ ‘റിന്യൂവബിൾ റിച്ച് സ്റ്റേറ്റ്’ പട്ടികയിൽ കേരളം ഇടംപിടിച്ചു. ഇതോടെ പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടവും  കേരളത്തിന് സ്വന്തമായി.

സംസ്ഥാനത്തെ കാറ്റാടി നിലയങ്ങളിൽ നിന്ന് 77 മെഗാ വാട്ടും സൗരോർജ്ജത്തിൽ നിന്ന് 93 മെഗാ വാട്ടും ഉത്പാദിപ്പിച്ചാണ് കേരളം പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ ഉൾപ്പെട്ടതോടെ ദേശീയ ഗ്രിഡിൽ നിന്ന്  വൈദ്യുതി എടുക്കുന്നതിൽ സംസ്ഥാനത്തിന് മുൻഗണന ലഭിക്കും. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ച സൗര പദ്ധതിയെ തുടർന്നാണ് സൗരോർജ്ജ വൈദ്യുതി ഉല്പാദനം വലിയതോതിൽ വർദ്ധിക്കാൻ കാരണം.

വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാം, കായംകുളം കായൽ എന്നിവിടങ്ങളിൽ നടപ്പാക്കിയ ഫ്ലോട്ടിങ് സോളാർ പദ്ധതിയിലൂടെ 100 മെഗാവാട്ട് വൈദ്യുതിയും പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്നു മാത്രം 613 മെഗാവാട്ട് സ്ഥാപിതശേഷി കൂടി കൂട്ടിച്ചേർക്കാൻ ആയതോടെയാണ് കേരളത്തിന് മികവിന്റെ പട്ടികയിൽ ഇടം നേടാൻ സാധിച്ചത്.

Comments
error: Content is protected !!