പയ്യോളി റേപ്പ് കേസ് – എസ് ഐ ജി.എസ് അനിലിനെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു
കൊയിലാണ്ടി : പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി റേപ്പ് കേസ് എസ് ഐ കുറ്റക്കാരനല്ല എന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു. 2019 ആഗസ്റ്റ് മാസം 27ന് പയ്യോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി വന്ന പയ്യോളി സ്വദേശിനിയായ യുവതിയെ അന്നത്തെ പയ്യോളി എസ് ഐ ആയിരുന്ന ജി എസ് അനില്‍ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കൊയിലാണ്ടി ഫാസ്ട്രാക്ക് ജഡ്ജ് ആണ് അനിലിനെ വെറുതെ വിട്ടത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കിയിരിക്കുകയായിരുന്നു.
യുവതിയെ നിരന്തരം പീഡിപ്പിച്ചു എന്നതിനായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന പരാതിക്കാരി വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കാര്യത്തിന് ആയിരുന്നു പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നത്. പിന്നീട് ഇവര്‍ സൗഹൃദത്തിലായി. ഉടന്‍ തന്നെ ഇദ്ദേഹത്തെ സര്‍വീസിലേക്ക് തിരിച്ചെടുക്കും എന്നാണ് സൂചന.