മാരിടൈം ഡെവലപ്പ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസും സ്ട്രോങ്ങ് റൂമും ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: താലൂക്ക് മാരിടൈം ഡെവലപ്പ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ ഓഫീസും സ്ട്രോങ്ങ് റൂമും പ്രവർത്തനം ആരംഭിച്ചു. ഫിഷിങ് ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആരംഭിച്ച പുതിയ ഓഫീസ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് സി.എം.സുനിലേശൻ അധ്യക്ഷത വഹിച്ചു. 2020ൽ ഫിഷറീസ് വകുപ്പിന് കീഴിൽ ജില്ലയിലെ ആദ്യത്തെ മൾട്ടി പർപ്പസ് സഹകരണ സംഘമായി പ്രവർത്തനം ആരംഭിച്ച സൊസൈറ്റിയുടെ സ്ട്രോങ്ങ് റൂം നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം നടന്ന ആദ്യ സ്വർണ്ണ പണയ വായ്പ വിതരണം മുൻ എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു. ഫിഷറീസ് സഹകരണ വകുപ്പ് എ.ആർ കെ.വിദ്യാധരൻ നിക്ഷേപ സമാഹരണവും ടി.വി.ദാമോദരൻ ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. സഹകരണ ആശുപത്രി ഉപാധ്യക്ഷൻ ടി.കെ.ചന്ദ്രൻ, അനുബന്ധ മത്സ്യതൊഴിലാളി യൂണിയൻ അധ്യക്ഷൻ എം.എ.ഷാജി, ഫിഷ് മെർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.പി.സുരേഷ്, എഫ്.ഡി.ഒ കെ.ബൈജു, പി.കെ.ഭരതൻ, സി.ടി.സുധാമൻ, ഇ.ടി.നന്ദകുമാർ എന്നിവർ സംസാരിച്ചു