മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കണം: കെ എസ് എസ് പി എ

കൊയിലാണ്ടി : മെഡിസെപ്പ് പദ്ധതി അബദ്ധ പഞ്ചാംഗമായി മാറിയെന്നും അപാകതകൾ പരിഹരിക്കണമെന്നും അരിക്കുളം മണ്ഡലം കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ പി സി സി  അംഗം സി വി  ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം  രാമാനന്ദൻ ആധ്യക്ഷം വഹിച്ചു.

ജില്ലാ പ്രസിഡണ്ട് കെ സി  ഗോപാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. 2024 ലെ ഡയറി ശ്രീവാസുദേവാ ശ്രമം ഹയർസെക്കണ്ടറി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കെ ദാക്ഷായണി ടീച്ചർ സി വി ബാലകൃഷ്ണൻ മാസ്റ്റർ ഏററുവാങ്ങി. നിയോജക മണ്ഡലം പ്രസിഡണ്ട്  ഇ കെ ബാലൻ, സെക്രട്ടറി വി കണാരൻ മാസ്റ്റർ, ടി രാരുക്കുട്ടിമാസ്റ്റർ, സി എം ജനാർദ്ദനൻ, രാമചന്ദ്രൻ നീലാംബരി, കെ കെ ബാലൻ, സി കെ കാർത്യായനി , സത്യൻ തലയഞ്ചേരി, ഇ ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Comments
error: Content is protected !!