കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ മോഡൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ മോഡൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ നിർമ്മിച്ച മോഡൽ ലൈബ്രറി കാനത്തിൽ ജമീല  എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഇംപ്ലിമെൻ്റ് ഓഫീസർ ലൈജു, നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്, കൗൺസിലർ എ ലളിത, വി എച്ച് എസ് സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ഹെഡ്മാസ്റ്റർ ടി അജിത, പ്രിൻസിപ്പാൾ ഇൻചാർജ് എ കെ അഷറഫ്, പി ടി എ പ്രസിഡണ്ട്  വി സുചീന്ദ്രൻ, എൻ കെ ഹരീഷ്, സുധീർ കുമാർ, ജയരാജ് പണിക്കർ,  കെ പ്രവീൺ കുമാർ, എ സജീവ് കുമാർ, രമേശൻ മാസ്റ്റർ, കെ വത്സരാജ്, വിജയൻ മാസ്റ്റർ, സംസാരിച്ചു.

Comments
error: Content is protected !!