കുഞ്ഞു കൂട്ടുകാർക്ക് സ്നേഹാരാമം ഒരുക്കി എൻ എസ് എസ് വളണ്ടിയർമാർ

കീഴ്പയ്യൂർ എ യു പി സ്കൂളിലെ കുഞ്ഞു കൂട്ടുകാർക്കായി മനോഹരമായ പൂന്തോട്ടം “സ്നേഹാരാമം ” ഒരുക്കി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ . ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ നടന്ന സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഏകദേശം അര ലക്ഷം രൂപ ചിലവ് വരുന്ന സ്നേഹാരാമം ഒരുക്കിയത്.
കീഴ്പയ്യൂർ എ യൂ പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.ടി രാജൻ സ്നേഹാരാമം നാടിന് സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് മെമ്പർ വി.പി ശ്രീജ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി.എം പദ്ധതി വിശദീകരണം നടത്തി.എസ് എം സി ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര ഉപഹാര സമർപ്പണം നടത്തി സ്കൂൾ പി ടി എ പ്രസിഡണ്ട് ബിജു അനത, ഹെഡ് മാസ്റ്റർ രതീഷ് കെ എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറി അനൻ സൗരെ നന്ദി പറഞ്ഞു