ആലപ്പുഴയിൽ മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

ആലപ്പുഴ എടത്വ തലവെടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മൂലേപ്പറമ്പിൽ വീട്ടിൽ  സുനി(33) സുമി(31) എന്നിവരാണ് മൂന്ന് വായസ് പ്രായമായ ആദി, ആദിൽ എന്നീ മക്കളെ കൊലപ്പെടുത്തിയ ശേഷം  ജീവനൊടുക്കിയത്.  ഭാര്യ സുമി വിദേശത്തായിരുന്നു ജോലി ചെയ്തത്. ക്യാൻസർ രോഗബാധയെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. ഇതോടൊപ്പം തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തിവരികയായിരുന്നു.

ഇന്ന് പുലർച്ചയോടെ ഇരുവരെയും കാണാതായതിനെത്തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഉടൻ തന്നെ എടത്വ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. വീടുപണിയിലും ചികിത്സാ ചെലവിനും സാമ്പത്തിക ബാധ്യത വന്നതോടെ ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം.  കൊലപാതകത്തിനും ആത്മഹത്യയ്‌ക്കും കാരണം കടബാധ്യതയാണോ എന്ന സംശയമുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments
error: Content is protected !!