കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്. നിലവിൽ കുസാറ്റ് മറൈൻ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദൻ. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.  കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

മറൈൻ ബയോളജി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദൻ ചുമതലയേൽക്കുമെന്നാണ് വിവരം.

കണ്ണൂര്‍ വി.സി പുനര്‍ നിയമനത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി അതിരൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്ക് മാത്രമാണെന്ന് ഓര്‍മിപ്പിച്ച കോടതി ബാഹ്യശക്തി സമ്മര്‍ദം ചെലുത്തുമ്പോള്‍ റബ്ബര്‍ സ്റ്റാമ്പ് പോലെ പ്രവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

Comments
error: Content is protected !!