KOYILANDILOCAL NEWS

പൊയിൽക്കാവ് ദുർഗ്ഗാ -ദേവി ക്ഷേത്രോത്സവം 2024 മാർച്ച്‌ 13 മുതൽ 18 വരെ

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പൊയിൽക്കാവ്  ദുർഗ്ഗാ -ദേവി ക്ഷേത്രോത്സവം 2024 മാർച്ച്‌ 13 മുതൽ 18 വരെ. ആചാര അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകി ഇത്തവണയും ഉത്സവം ആഘോഷപൂർവ്വം നടത്തുന്നതിനായി ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ശ്രീ പുതുക്കുടി ഗോവിന്ദൻ നായരുടെ അധ്യക്ഷതയിൽ 101 അംഗങ്ങൾ ഉൾപ്പെടുന്ന മഹോത്സവ കമ്മിറ്റി രൂപീകരിച്ചു.

പ്രസിദ്ധ വാദ്യ കലാകാരന്മാർ, കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്മാർ, വനമധ്യത്തിൽ പാണ്ടിമേളം, കുടമാറ്റം, ആനയൂട്ട്, വിവിധ കലാ -സാംസ്‌കാരിക പരിപാടികൾ, വെടിക്കെട്ടുകൾ, വിവിധ ദേശങ്ങളിൽ നിന്നുള്ള വർണ്ണാഭമായ ആഘോഷ വരവുകൾ, സമുദ്ര തീരത്തെ കുളിച്ചാറാട്ട്, പ്രസാദഊട്ട്, മെഗാകാർണിവൽ തുടങ്ങിയവ ഇത്തവണ മഹോത്സവത്തിന് മാറ്റുകൂട്ടും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button