CALICUTDISTRICT NEWS

കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തി

കോഴിക്കോട്: സ്‌കൂളില്‍ പൂജ നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളിലാണ്  സ്ഥലത്തെ ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തിയത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂള്‍ മൈതാനത്ത് രണ്ട് കാറുകള്‍ നിര്‍ത്തിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടക്കുന്നത് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നത്.
സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റേയും സംഘത്തിന്റേയും നേതൃത്വത്തിലായിരുന്നു പൂജ. സ്‌കൂളില്‍ പൂജ നടക്കുന്ന വിവരം അറിഞ്ഞ് നാട്ടുകാരും സി പി എം പ്രവര്‍ത്തകരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.
രാത്രി 11 മണിയോടെ കൂടുതല്‍ നാട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ഇതോടെയാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button