KERALA
ക്രിസ്തുമസ് തലേന്ന് ഇത്തവണയും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന
തിരുവനന്തപുരം: ക്രിസ്തുമസ് തലേന്ന് ഇത്തവണയും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. കഴിഞ്ഞ വർഷം ഇതെ ദിവസം 69.55 കോടിയുടെ വിൽപ്പനയാണ് നടന്നതെങ്കിൽ ഇപ്രാവശ്യം 70.73 കോടിയുടെ മദ്യ വിൽപ്പന നടന്നു. ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയത് ചാലക്കുടി ഔട്ട് ലെറ്റിലാണ്.
ക്രിസ്മസ് തലേന്ന് ചാലക്കുടിയിൽ 6385290 രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്. ചങ്ങനാശേരിയിൽ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 6231140 രൂപയുടെയും പവർഹൗസിൽ 6008130 രൂപയുടെയും നോർത്ത് പറവൂരിൽ 5199570 രൂപയുടേയും മദ്യവിൽപ്പന നടന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ഡിസംബർ 22 , 23 തീയതികളിൽ 84.04 കോടി രൂപയുടെ മദ്യ വിൽപ്പന ഉണ്ടായി.
Comments