KERALA
കെ- സ്മാര്‍ട്ട് പദ്ധതിയിലെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും നല്‍കാനായി പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാറിന്റെ കെ- സ്മാര്‍ട്ട് പദ്ധതിയിലെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നത് കൂടാതെയാണ് അക്ഷയ സേവനങ്ങൾ.
തദ്ദേശ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതിനായുള്ള പരിശീലനം നല്‍കി. നിലവില്‍ 33,000 പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16,000 പേര്‍ മൊബൈല്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments