വേൾഡ് ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ഒന്നാമത് സംസ്ഥാന കരാത്തെ ടൂർണമെന്റ് പയ്യോളി സേക്രഡ് ഹാർട്ട് യുപി സ്കൂളിന്

കൊയിലാണ്ടി: വേൾഡ് ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ഒന്നാമത് സംസ്ഥാന കരാത്തെ ടൂർണമെന്റ് പയ്യോളി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ വെച്ച് നടത്തി.  ടൂർണ്ണമെന്റ് ഉഷാറോസ് ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ജൂലിയാന കുരിയൻ, സിസ്റ്റർ ഗ്രേസി, ലിസ , സ്കൂൾ പി ടി എ പ്രസിഡണ്ട് ശശികുമാർ, വൈസ് പ്രസിഡന്റ് വിനോദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത്ത്, രഹന , ദിവ്യ, തസ് ലീന , ടീച്ചർമാരായ അപർണ , കാവ്യ, അമ്പിളി , ശ്രീലക്ഷ്മി എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

93 പോയന്റോടെ സേക്രഡ്ഹാർട്ട് സ്കൂൾ ഒന്നാം സ്ഥാനവും, 68 പോയന്റോടെ അമൃത സ്കൂൾ കൊയിലാണ്ടി രണ്ടാം സ്ഥാനവും, 51 പോയന്റോടെ വിദ്യാനികേതൻ സ്കൂൾ പയ്യോളി മൂന്നാം സ്ഥാനവും നേടി. ഡബ്ല്യൂഎസ് കെ എ ഐ കേരള പ്രസിഡന്റ് വിനീഷ്, സെക്രട്ടറി ഡോ. സജിത്ത് മണമ്മൽ , ഡോ. ശ്രീനിവാസൻ തുടങ്ങിയവർ ഓവറോൾ ട്രോഫികൾ കൈമാറി.

കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റും നാഷണൽ റഫറിയുമായ പ്രവീൺ കുമാർ , നിഷാന്ത്, അഷറഫ് , ഷാജി, മനാഫ് , നിധിൻ , എന്നിവർ മത്സരം നിയന്ത്രിച്ചു . കോച്ചുമാരായ ഫായിസ് , രഞ്ജീഷ്, ഷഹൻ , ഗൗതമി, ഷരീഫ് വി പി , അഹമ്മദ് ഷരീഫ്, ആസിഫ് . ലിപിൻ , അജയ് ഘോഷ്, ജമാൽ എന്നിവർ പങ്കെടുത്തു. യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്. യോഷിക്കാൻ അക്കാഡമി ഫൗണ്ടർ ഡോ.ഷൈജേഷ് മത്സരത്തിന് മേൽനോട്ടം വഹിച്ചു.

Comments
error: Content is protected !!