നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചു

കൊയിലാണ്ടി :നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊയിലാണ്ടി നെല്ലിക്കോട് കുന്ന് മുഹമ്മദ് റാഫി (39) യെയാണ് കൊയിലാണ്ടി പോലീസ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചത്.  കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലും , കഞ്ചാവ് കേസുകളിലും പ്രതിയുമാണ് മുഹമ്മദ് റാഫി. കൂടാതെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിട്ടുണ്ട്.

Comments
error: Content is protected !!