സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില.
കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്.


അതേസമയം കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്നലെ രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

Comments
error: Content is protected !!