National
രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും
ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും. കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കാന്‍ ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായി കുറയ്ക്കണമെന്നതായിരുന്ന കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
ഇറക്കുമതി തീരുവ കുറച്ചാല്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി വരുമാനം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രണ്ടുവര്‍ഷത്തിനകം 3900 കോടി ഡോളറായി വര്‍ധിക്കുമെന്നാണ് അനുമാനം. 2023 സാമ്പത്തികവര്‍ഷത്തില്‍ 1100 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം.
Comments