KERALA
മന്ത്രി ഗണേഷ് കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങളെ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിന്‍റെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ വാഗ്‌ദഗാനം നടപ്പായില്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങളെ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഹയർ സെക്കൻഡറി അധ്യാപകൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരായ ആറു പേർ ഡെപ്യൂട്ടേഷനിലാണ് സ്റ്റാഫിൽ ഉൾപ്പെടുന്നത്.
കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്ന് കെ ബി ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു.
Comments