ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും

ന്യൂഡൽഹി: ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. യു എസ് പ്രസിഡൻ്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റും ഉള്‍പ്പെടുന്ന പട്ടികയില്‍ സീതാരാമൻ 32-ാം സ്ഥാനത്തെത്താണ്.

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനവും, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് മൂന്നാം സ്ഥാനവും നേടി.

2019ലാണ് നിർമ്മല സീതാരാമൻ ഇന്ത്യയുടെ ധനമന്ത്രിയായി ചുമതലയേൽക്കുന്നത്. രാഷ്‌ട്രീയത്തിൽ എത്തുന്നതിന് മുൻപ് യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും, ബി ബി സി വേൾഡ് സർവീസിലും അവർ നിർണായക പദവികൾ വഹിച്ചിട്ടുണ്ടെന്നും ഫോർബ്‌സ് വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്. ധനമന്ത്രി ഉള്‍പ്പടെ നാല് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്‌ സി എല്‍ കോര്‍പറേഷന്‍ സി ഇ ഒ റോഷ്‌നി നാടാര്‍ മല്‍ഹോത്ര (60-ാംസ്ഥാനം), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍  (70-ാം സ്ഥാനം), ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ (76-ാം സ്ഥാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മൂന്നുപേര്‍.

Comments
error: Content is protected !!