ക്രിസ്തുമസ് സായാഹ്നത്തില്‍ ‘വേനലില’ മ്യൂസിക് ആല്‍ബം, സിനിമാതാരം സുധി കോഴിക്കോട് പ്രകാശനം ചെയ്യുന്നു.

കൊയിലാണ്ടി: ജില്ലയിലെ പ്രശസ്ത സംഗീത വിദ്യാലയമായ ശ്രീചക്ര സ്‌കൂള്‍ ഓഫ് മ്യൂസിക്, ശ്രീചക്ര ക്രിയേഷന്‍സിന്റെ ബാനറില്‍ പുതിയ സംഗീത ആല്‍ബം പുറത്തിറക്കുന്നു. ക്രിസ്തുമസ് സായാഹ്നത്തില്‍ പുറത്തിറങ്ങുന്ന ആല്‍ബത്തിന് ‘വേനലില’ എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 25 ന് വൈകീട്ട് അഞ്ചു മണിക്ക് കൊയിലാണ്ടി ഐ എം എ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സിനിമാതാരം സുധി കോഴിക്കോട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും.

ഗായകന്‍ കെ കെ നിഷാദ്, സംഗീത സംവിധായകന്‍ പ്രൊഫ: കാവുംവട്ടം വാസുദേവന്‍, വാദ്യകലാകാരന്‍ ശിവദാസ് ചേമഞ്ചേരി, ഗാനരചയിതാവ് നിധീഷ് നടേരി തുടങ്ങിയവര്‍ സംബന്ധിക്കും. അഡ്വ. കെ ടി ശ്രീനിവാസന്‍ അദ്ധ്യക്ഷനായിരിക്കും. യുവജനോത്സവ വേദികളില്‍ തിളങ്ങിയ ശ്രീചക്ര വിദ്യാര്‍ത്ഥികളെ അനുമോദിക്കും. തുടര്‍ന്ന് സംഗീതവിരുന്ന്-ഗാനസ്മൃതി-അരങ്ങേറും.

 

Comments
error: Content is protected !!