കൊയിലാണ്ടിയില്‍ ‘വിഷന്‍ ഇന്‍ട്രോസ്‌പെക്ടീവ്’ അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം നാളെ മുതല്‍

കൊയിലാണ്ടി: ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘വിഷന്‍ ഇന്‍ട്രോസ്‌പെക്ടീവ്’ അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും. പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പത്ത് രാജ്യങ്ങളിലെ ഇരുപത്തഞ്ച് ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ അടങ്ങുന്നതാണ് പ്രദര്‍ശനം. ചിത്രകാരന്‍ സായി ചിത്രകൂടമാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്.
രജിന ബച്ചിന്‍സ്‌ക, നിഹാല്‍ ഡാല്‍മാസ്ഗില്‍, അനുപമ അവിട്ടം, നോനോ സിലാഹി, എലേന തെരഷ്‌കോവ, ബവീഷ് കമ്പ്രത്ത്, രാജീവ് ചാം, കിം മൂണ്‍ തേ, ബാലകൃഷ്ണന്‍ കതിരൂര്‍, സുരേഷ് കൂത്ത്പറമ്പ്, രാജേന്ദ്രന്‍ പുല്ലൂര്‍, അബ്ദെലിലാഹ് മോട്ടിയ, ദീപേഷ് ടി, ദിനേഷ് നക്ഷത്ര, ശ്രീകുമാര്‍ മാവൂര്‍, ഷാജി കാവില്‍, ശിവാനന്ദന്‍ കെ എം, സതീഷ് റഹ്മാന്‍ കൊഴുക്കല്ലൂര്‍, സി കെ കുമാരന്‍, രാജീവന്‍ കെ സി, സായിപ്രസാദ് ചിത്രകൂടം എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
രാവിലെ 11 മണിമുതല്‍ വൈകിട്ട് 6.30 വരെയാണ് സന്ദര്‍ശന സമയം. ചിത്രങ്ങള്‍ ആസ്വദിക്കാനും സ്വന്തമാക്കാനും അവസരമുണ്ടാകും. പ്രദര്‍ശനം ജനുവരി 7ന് സമാപിക്കും.