പുനര്‍നിര്‍മ്മിച്ച കോരപ്പുഴ നടപ്പാത തുറന്നു

എലത്തൂർ : പ്രളയത്തിൽ തകർന്ന കോരപ്പുഴ നടപ്പാത പുനർനിർമിച്ച് യാത്രക്കാർക്ക് തുറന്നു കൊടുത്തു. ചൊവ്വാഴ്ച രാവിലെ ദേശീയപാതാ സുപ്രണ്ടിങ്‌ എൻജിനീയർ സിന്ധു, എക്സിക്യുട്ടീവ് എൻജിനീയർ വിനയ രാജ്, പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിങ്‌ എൻജിനിയർ (ബ്രിഡ്ജസ്) മിനി, ദേശീയ പാതാ അസി.എൻജിനിയർ പി ബി ബൈജു എന്നിവരടങ്ങുന്ന സംഘം പാലത്തിലെത്തി പരിശോധന നടത്തിയ ശേഷമാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നടപ്പാലത്തിന്റെ തകർന്ന ഭാഗം പുനർനിർമിച്ചത്. മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്ന്‌ അതിവേഗത്തിലാണ്‌ നടപ്പാതയുടെ നിർമാണം പൂർത്തിയായത്.
Comments

COMMENTS

error: Content is protected !!