വൈദ്യുതി മുടക്കം പരിഹാരം കാണണം വ്യാപാരികൾ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വൈദുതി മുടക്കം പതിവാകുന്നു. ടൗണിലെ കച്ചവടക്കാരും നാട്ടുകാരും ഇതുമൂലം കഷ്ടത അനുഭവിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വൈദുതി ഓഫീസില്‍ എത്തി പരാതി പറഞ്ഞപ്പോ്ള്‍ വൈദുതി ലൈനിലും കേബിളിലും മറ്റുമുള്ള അറ്റകുറ്റപണിയാണ് എന്നാണ് മറുപടി കിട്ടിയത്. പൊതുവെ കച്ചവടമാന്ദ്യം നേരിടുന്ന ഈ സമയത്തു വൈദുതി മുടക്കം പതിവാവുന്നതു വ്യാപാരികളുടെ ആശങ്ക വലുതാകുന്നു. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. കെ എം രാജീവന്‍ അധ്യക്ഷം വഹിച്ചു. ടി പി ഇസ്മായില്‍, മണിയോത്ത് മൂസ, സൗമിനി മോഹന്‍ദാസ്, എം ശശീന്ദ്രന്‍, ജലീല്‍ മൂസ, റിയാസ് അബൂബക്കര്‍, ജെ കെ ഹാഷിം, വി പി ബഷീര്‍, സി കെ ലാലു, സി വി മുജീബ്, ടി എ സലാം, പ്രഭീഷ് കുമാര്‍, ഗിരീഷ് ഗിരികല, ഷീബ ശിവാനന്ദന്‍, ഉഷ മനോജ്, റോസ് ബെന്നറ്റ് എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!