കോരപ്പുഴ അഴിമുഖത്തിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കണം

കൊയിലാണ്ടി: കോരപ്പുഴയെ സർവനാശത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കം ഇനിയും ഫലം കാണാത്തതിൽ മത്സ്യ തൊഴിലാളിയൂണിയൻ സി ഐ ടി യു പുഴയോര മത്സ്യ തൊഴിലാളി കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആശങ്ക രേഖപ്പെടുത്തി. പുഴയുടെ അഴിമുഖം ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കാൻ നാല് കോടിയോളം രൂപ ഗവൺമെന്റ് വകയിരുത്തിയിട്ടും ഉദ്യോഗസ്ഥ വീഴ്ച കാരണം പ്രവൃത്തി നീണ്ടു പോകുകയാണ്. സർക്കാരും ജനപ്രതിനിധികളും ഇടപെട്ട് പ്രവർത്തി ഉടൻ ആരംഭിച്ച് കോരപ്പുഴയെ സർവ്വ നാശത്തിൽ നിന്നും രക്ഷിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ ദാസൻ ഉദ്ഘാടനം ചെയ്തു. ടി കെ വിജയൻ അദ്ധ്യക്ഷനായിരുന്നു. വി കെ മോഹൻദാസ്, സി പി രാമദാസ്, ഉമാനാഥ് എന്നിവർ സംസാരിച്ചു. സി എം സുനിലേശൻ സ്വാഗതം പറഞ്ഞു. യൂനിറോയൽ കമ്പനിയിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്നും , ജലപാത നിർമാണത്തിലെ മത്സ്യ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും കൺ വെൻഷൻ മറ്റ് പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!