കോവിഡ്- 19: ജില്ലയില്‍ 606 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 109 പേര്‍ ഉള്‍പ്പെടെ
ആകെ 606 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.
മെഡിക്കല്‍ കോളേജില്‍ നാലു പേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്തു. നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 68 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 61 എണ്ണത്തിന്റെ പരിശോധനാ ഫലം  ലഭിച്ചു.  എല്ലാം നെഗറ്റീവ് ആണ്.  ഇനി ഏഴുപേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ഡി.എം.ഒ യുടെ അധ്യക്ഷതയില്‍ ചേരുകയും ബ്ലോക്ക് തലത്തിലും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം നാളെ മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒന്‍പത് ബ്ലോക്ക് പി.എച്ച്.സി. യുടെ പരിധിയിലുള്ള 35 പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരുടെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.  ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ ട്രയാജ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!