പയ്യോളി വില്ലേജ് ഓഫീസിലും തുറയൂരിലെ ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ്

പയ്യോളി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിലാണ്  പയ്യോളി വില്ലേജ് ഓഫീസിലും തുറയൂരിലെ ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് നടക്കുന്നത്. പയ്യോളി  പേരാമ്പ്ര റോഡിൽ കീഴൂരിലുള്ള വില്ലേജ് ഓഫീസിലും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മണിയുടെ വീട്ടിലുമാണ് റെയ്ഡ് . കോഴിക്കോട് വിജിലൻസിന്റെ വിഭാഗമാണ് രണ്ടു സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തുന്നത്.

കോഴിക്കോട് വിജിലൻസ് എസ് പി പ്രിൻസ് എബ്രഹാം, ഡി വൈ എസ് പി ശ്രീകുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് നടത്തുന്നത്. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

Comments

COMMENTS

error: Content is protected !!