അപകട മരണം: യുവാവിന്‍റെ കുടുംബത്തിന് 24.95 ലക്ഷം നല്‍കാന്‍ വിധി

മഞ്ചേരി: അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്‍റെ കുടുംബത്തിന് 24,95,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി ജഡ്ജി പി.എസ്. ബിനു ഉത്തരവിട്ടു.

മങ്കട കൂട്ടില്‍ ആലുങ്ങല്‍ അബ്ബാസിന്‍റെ മകന്‍ സമീറലി (20) മരിച്ച കേസിലാണ് വിധി. 2019 ജൂലൈ ഏഴിന് രാത്രി 8.50ന് കണ്ണൂരിലായിരുന്നു അപകടം. വാരത്തുനിന്ന് എച്ചൂരിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!