അബ്രീദ ബാനുവിന്റെ ‘കറക്കം’ എന്ന സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തു

പേരാമ്പ്ര : മുയിപ്പോത്ത് എം. സത്യൻ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി ജാമിഅ മിലിയ സർവ്വകലാശാല നിയമ വിദ്യാർത്ഥിനിയും എസ് എഫ് ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗവുമായ അബ്രീദ ബാനുവിന്റെ ‘കറക്കം’ എന്ന സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിർവ്വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ എം സതീഷ് പുസ്തകം ഏറ്റുവാങ്ങി.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പി പ്രവിത അധ്യക്ഷത വഹിച്ചു. മോഹനൻ  ചേനോളി പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ ആർ പി ഷോഭിഷ്, എൻ ആർ രാഘവൻ , എഴുത്തുകാരായ കെ വി ജ്യോതിഷ്, കെ പി സീന ടീച്ചർ, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ, വി ബി രാജേഷ് മാസ്റ്റർ , കുന്നത്ത് അനിത ടീച്ചർ, സി സുരേന്ദ്രൻ , ബിലാൽ ശിബിലി , അബ്രിദ ബാനു എന്നിവർ സംസാരിച്ചു. വി സുധീഷ് സ്വാഗതവും പി ദിനേശൻ നന്ദിയും പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!