അവസാന ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എം കെ രാജന്‍ വിരമിച്ചു


കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് കലട്രേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസറുമായ എം.കെ രാജന്‍ അവസാന മാസശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കൊയിലാണ്ടി കാവും വട്ടം അണേല സ്വദേശിയാണ്. 1991 ല്‍ റീ സര്‍വെ അസി.ഡയറക്ടര്‍ ഓഫീസിലാണ് സര്‍വീസ് ആരംഭിച്ചത്.. തുടര്‍ന്ന് ഗവ.സെക്രട്ടറിയേററ്, കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, പി.ഡബ്ല്യു.ഡി., ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് , എല്‍ എസ് ജി ഡി , വയനാട് കലക്ടറേറ്റ്, കിര്‍ത്താട്‌സ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ടിച്ചു.
സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തനരംഗത്ത് കെ ജി ഒ എ യുടെ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.2002ലേയും 2013 ലേയും പണിമുടക്ക് സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമതയിലൂന്നിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലും സംസ്ഥാനത്തും നേതൃത്വം നല്‍കി .റിബില്‍ഡ് കേരള പരിപാടികളുമായി സഹകരിച്ച് സംഘടന 20 വീടുകളുടെ പണി പൂര്‍ത്തീകരിക്കുകയും 15 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് ചീക്കിലോട്, ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കി. പുത്തൂമലയിലും കവളപ്പാറയിലുമായി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന 15 വീടുകളുടെ നിര്‍മ്മാണത്തിന്റെ ഉപദേശക സമിതിയിലും പ്രവര്‍ത്തിക്കുന്നു.
ഭാര്യ ഗീതാമണി കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്.
മക്കള്‍:ഗായത്രി , (എം.ടെക് വിദ്യാര്‍ത്ഥി ), ദേവദര്‍ശന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി)

Comments

COMMENTS

error: Content is protected !!