KOYILANDILOCAL NEWS

അശരണര്‍ക്ക് ആശ്വാസമായി പുറക്കാടന്‍ പണം പയറ്റ്

 

മരുന്നുവാങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്ക് കൈത്താങ്ങായി മാറിയ പുറക്കാട്ടെ മെഡിക്കൽ ബാങ്കിന് സുമനസ്സുകളുടെ സഹായപ്രവാഹം. ആശ്വാസ ധനത്തിനായി പണംപയറ്റ് നടത്തിയപ്പോൾ ഏതാനും സമയത്തിനുള്ളിൽ ലഭിച്ചത് രണ്ടേകാൽ ലക്ഷംരൂപ.

തിരിച്ചുകിട്ടാത്ത പണപ്പയറ്റാണെന്ന് അറിഞ്ഞിട്ടും പുറക്കാട്ടെ ചായക്കടയിൽ എത്തിയത് 451 പേർ. ഒരു നിർബന്ധവുമില്ലാതെ കേട്ടറിഞ്ഞ് വന്നവർ അവരെക്കൊണ്ട് സാധിക്കുന്ന തുക കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തിയപ്പോൾ അത് പുറക്കാട്ടെ നിർധനരായ 34 രോഗബാധിതർക്ക് പുതുജീവനേകുന്നതായിരുന്നു. ഗൂഗിൾ പേ വഴി ഇപ്പോഴും പണംവരുന്നുണ്ട്.

തിക്കോടി പഞ്ചായത്ത് ആറാംവാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ബാങ്ക് പ്രവർത്തകർക്കാണ് നാട്ടുകാർ സഹായഹസ്തം നീട്ടിയത്. 45,000 രൂപയുടെ മരുന്നുകളാണ് മാസം ഇവർ സൗജന്യമായി നൽകിവരുന്നത്. ഒരുവർഷത്തിലധികമായി ഈ സേവനം നടക്കുന്നു. അപേക്ഷകർ മറ്റുപ്രദേശങ്ങളിൽനിന്ന്‌ വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പണംപയറ്റ് നടത്താൻ തീരുമാനിച്ചതെന്ന് മെഡിക്കൽബാങ്ക് പ്രസിഡന്റും തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാമചന്ദ്രൻ കുയ്യണ്ടി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button