സൗജന്യ റേഷന്‍ വിതരണം 20  മുതല്‍

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ വൈ) പ്രകാരമുള്ള കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള  എഎവൈ  (മഞ്ഞ), ബിപിഎല്‍  (പിങ്ക് ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍  20  ന് ആരംഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഏപ്രില്‍ 20, 21 തീയതികളില്‍ എഎവൈ  കാര്‍ഡുടമകള്‍ക്കും  22 മുതല്‍ ബിപിഎല്‍   കാര്‍ഡ് ഉടമകള്‍ക്കും ആയിരിക്കും വിതരണം. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പെട്ട പഞ്ചായത്തുകളിലെ എഎവൈ കാര്‍ഡിലെ ഒരംഗത്തിനു അഞ്ച്   കി.ഗ്രാം പുഴുക്കലരി, ബിപിഎല്‍  കാര്‍ഡിലെ ഒരംഗത്തിനു 2.5 കി.ഗ്രാം പുഴുക്കലരി, 2.5 കി. ഗ്രാം പച്ചരി എന്ന തോതില്‍ റേഷന്‍ സൗജന്യമായി ലഭിക്കും.  ഏപ്രില്‍ 30 നകം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റണം.

Comments

COMMENTS

error: Content is protected !!