ആദിവാസിക്കുടിലുകളിൽ സഹായവുമായി കുട്ടിപ്പോലീസ്

മുക്കം: പ്രളയം ദുരിതംവിതച്ച നിലമ്പൂർ കാടുകളിലെ ആദിവാസിക്കുടിലുകളിൽ സഹായഹസ്തവുമായി കുട്ടിപ്പോലീസ്. നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റാണ് നിലമ്പൂർ പോത്തുകല്ലിനടുത്ത ചെമ്പ്രകോളനിയിൽ പുതുവസ്ത്രവുമായി എത്തിയത്. പോത്തുകല്ല് സ്റ്റേഷനിലെ പോലീസ് സംഘത്തിനും ചെമ്പ്ര ഏകാധ്യാപക വിദ്യാലയം അധ്യാപകൻ രഘുനാഥിനുമൊപ്പമാണ് കുട്ടികൾ കോളനിയിൽ എത്തിയത്.
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡന്റും മുക്കം നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി. പ്രശോഭ്കുമാർ വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ കമ്മിറ്റിയംഗം സാറ, മുക്കം എ.എസ്.ഐ എൻ. ജയമോദ്, സീനിയർ സിവിൽപോലീസ് ഓഫീസർ കെ.ഐ. രജനി, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇ.കെ അബ്ദുൽസലാം, പി. പ്രസീന, അധ്യാപകരായ കെ.ടി നസീമ, ജാഫർ ചെമ്പകത്ത്‌, ബിന്ദു ബാസ്റ്റിൻ, ബബിശ, പ്രീതി, ഷനോജ്‌ ജോസ്, സലീന തുടങ്ങിയവർ നേതൃത്വംനൽകി.
Comments

COMMENTS

error: Content is protected !!