ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം

അട്ടപ്പാടിയിൽ ഊരു മൂപ്പനെയും മകനെയും പൊലീസ് സംഘം മർദ്ദിച്ചുവെന്ന പരാതി അന്വേഷിക്കാൻ നാർക്കോട്ടിക് ഡി വൈ എസ് പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടുകയും മുരുകന്റെ പതിനേഴ് വയസുള്ള മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥൻ അടിക്കുകയും ചെയ്തെന്നാണ് പരാതി.

ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരെ നൽകിയ പരാതിയുമായിരിക്കും പ്രത്യേക സംഘം അന്വേഷിക്കുക.

Comments
error: Content is protected !!