ഒളിമ്പിക്സ് മെഡൽ ജേതാവ് ശ്രീജേഷിന് കേരള സർക്കാരിൻ്റെ രണ്ടു കോടി

 

ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി താരവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികവും ജോലിയിൽ പ്രമോഷനും പ്രഖ്യാപിച്ചു. സർക്കാർ വക സമ്മാനമായി രണ്ട് കോടി രൂപ നൽകും.

വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് ജോയിന്റ് ഡയറക്‌ടറായാണ് സ്ഥാനക്കയറ്റം നൽകുന്നത്. ശ്രീജേഷിന് പ്രവാസി വ്യവസായിയും വിപിഎസ് ഗ്രൂപ്പ് ചെയർമാനുമായ ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!