KERALA
ആലപ്പുഴയിൽ കയർ ഫാക്ടറിക്ക് തീപിടിച്ചു
ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. ആദ്യം നാട്ടുകാരാണ് തീപിടിക്കുന്നത് കണ്ടത്. ഫയർഫോഴ്സ് ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണക്കാനയത്. കയർ ഉൽപന്നങ്ങൾക്ക് പുറമെ റബ്ബർ ഉൽപന്നങ്ങളും ഫാക്ടറിയിലുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Comments