ആശുപത്രി ചുറ്റുമതിലും കവാടവും മന്ത്രി ഉൽഘാടനം ചെയ്യും

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്കായി കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചുറ്റുമതിലും കവാടവും ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചര്‍ 24ന് വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. പുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് മനോഹരമായ കവാടം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മുറ്റത്ത് ടൈല്‍ പാകിയും ആല്‍മരത്തിന് ചുറ്റും ഇരിപ്പിടങ്ങള്‍ പണിതും ആശുപത്രിയുടെ മുന്‍ഭാഗം മനോഹരമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ മുഴുവന്‍ ചുറ്റുമതിലും പുതുക്കിപ്പണിതു. പ്രധാന കവാടം കൂടാതെ വശങ്ങളിലായി മൂന്ന് വലിയ ഗേറ്റുകളും ഒരു ചെറിയ ഗേറ്റും കൂടി നിര്‍മ്മിച്ചിട്ടുണ്ട്. പുതുതായി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന് അനുസരിച്ചാണ് നിര്‍മ്മാണങ്ങളെല്ലാം. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Comments

COMMENTS

error: Content is protected !!