LOCAL NEWS
ഇന്ധന- പാചക വാതക വിലവർദ്ധനവിനെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സമര സായാഹ്നം സംഘടിപ്പിച്ചു
കൊയിലാണ്ടി:വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ തലയിൽ അധികഭാരമടിച്ചേല്പിച്ച്, പാചക വാതക സബ്സിഡി നിർത്തലാക്കുക കൂടി ചെയ്തത് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയിൽ പ്രതിഷേധിച്ച്, ഗ്യാസടുപ്പിൽ നിന്ന് വീണ്ടും വിറകടുപ്പിലേക്ക് മറേണ്ടുന്ന സാഹചര്യത്തെ പ്രതീകാത്മകായി ആവിഷ്കരിച്ച് പുറകോട്ട് നടന്നു കൊണ്ടാണ് സമര സായാഹ്‌നം നടത്തിയത്. മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. വി വി സുധാകരൻ അദ്ധ്യക്ഷനായിരുന്നു. പി രത്നവല്ലി വീട്ടമ്മമാർക്ക് വിറക് വിതരണം നടത്തി.
രാജേഷ് കീഴരിയൂർ, മനോജ് പയറ്റുവളപ്പിൽ, കെ അബ്ദുൾ ഷുക്കൂർ, പി ടി ഉമേന്ദ്രൻ, സി ഗോപിനാഥ്, മോഹനൻ നമ്പാട്ട്,
കെ പി നിഷാദ്, എൻ മുരളീധരൻ, മനോജ് കാപ്പാട്, കെ സുരേഷ് ബാബു, പി വി വേണുഗോപാൽ, പി പി നാണി എന്നിവർ സംസാരിച്ചു.
Comments