ഇരുചക്രവാഹനത്തിൽ പിൻസീറ്റ‌് യാത്രക്കാരും ഹെൽമറ്റ‌് ധരിക്കണം; പരിശോധന കർശനമാക്കുന്നു

 

തിരുവനന്തപുരം> സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ  ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. കാറുകളിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ‌് ബൽറ്റ‌് നിർബന്ധമായി ധരിച്ചിരിക്കണം. നിയമലംഘനം കണ്ടെത്താൻ പൊലീസും മോട്ടോർവാഹന ഉദ്യോഗസ്ഥരും ശക്തമായ പരിശോധന നടത്തണമെന്നും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഗതാഗത കമീഷണർക്കും സംസ്ഥാന പൊലീസ‌് മേധാവിക്കും നൽകിയ കത്തിൽ വ്യക്തമാക്കി.

ഹെൽമറ്റും സീറ്റ് ബെൽറ്റും വാഹനത്തിന്റെ ഡ്രൈവർ മാത്രം ധരിച്ചാൽ മതിയെന്ന വിവരമാണ് കേരളത്തിലെ മാധ്യമങ്ങൾ പോലും ജനങ്ങൾക്ക് നൽകുന്നത്. ഇത് തെറ്റാണ്. ഗതാഗതചട്ട പ്രകാരം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റോ സീറ്റ് ബെൽറ്റോ നിർബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളിൽ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അധികാരമുണ്ടെന്നും കത്തിൽപറയുന്നു.

Comments

COMMENTS

error: Content is protected !!