CALICUTDISTRICT NEWS
ഇരുചക്ര വാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന ഗ്രാമങ്ങളിലും കര്‍ശനമാക്കും
ഇരുചക്ര വാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന ഗ്രാമങ്ങളിലേക്കും കര്‍ശനമാക്കാന്‍ തീരുമാനം. കോടതി ഉത്തരവിനെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ക്ക് പുറമേ ഗ്രാമങ്ങളിലേക്കും പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
നിലവില്‍ പിഴയീടാക്കുന്നതിനു പകരം യാത്രക്കാരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. അതിനുശേഷമാകും പിഴയീടാക്കുന്ന നടപടി. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ പുതിയ തീരുമാനത്തോട് സഹകരിക്കുന്നുണ്ടെന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതേസമയം ഇന്നലെ മാത്രം കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.
ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ച 455 പേരില്‍ നിന്ന് ഇന്നലെ പിഴ ഈടാക്കി. പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത 91 പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചതിന് 77 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഈ മൂന്ന് വിഭാഗങ്ങളില്‍ നിന്നായി സംസ്ഥാനത്തൊട്ടാകെ 2,50,500 രൂപയാണ് പിഴയായി ഈടാക്കിയത്.
Comments