KOYILANDILOCAL NEWS

ഈ അധ്യയനവർഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് നൽകി

ഈ അധ്യയനവർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും കവിയും ഗ്രന്ഥകർത്താവും അനൗൺസറും ആയ വടയക്കണ്ടി നാരായണന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

കെ എസ് എസ് ടി എഫ് സംസ്ഥാന കോർഡിനേറ്റർ കെ രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റെജി കരോട്ട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് പോരുവഴി ബാലചന്ദ്രൻ ഉപഹാരം നൽകി. കെ എം പോൾസൺ, ജോർജുകുട്ടി അഗസ്തി, റോയ് മുരിക്കോലിൽ, ചിപ്പി രാജ് തുടങ്ങിയവർ സംസാരിച്ചു.

യാത്രയയപ്പ് നൽകുമ്പോൾ ജില്ല സെക്രട്ടറി ആയ നാരായണൻ നേരത്തെ സംഘടന പി എസ് ടി എഫ് ആയിരുന്ന കാലത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button