മുത്താമ്പിയില്‍ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു

മുത്താമ്പിയില്‍ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മരുതൂര്‍ തെക്കെ മഠത്തില്‍ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മ (60) മരിച്ചു. നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അപകടം.  

അപകടത്തിനുശേഷം അബോധാവസ്ഥയിലായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പരേതനായ തെക്കെ മഠത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ ഭാര്യയാണ് . മകന്‍ രാജ്കുമാര്‍. മരുമകള്‍  ശ്രീജ.

 

Comments

COMMENTS

error: Content is protected !!