ANNOUNCEMENTSKERALALOCAL NEWS
ഉടമകളുടെ സമരം തീർന്നു. ബാറുകൾ തുറക്കും
ബിവറിജസ് കോർപ്പറേഷൻ വില്പനയ്ക്ക് നൽകുന്ന മദ്യത്തിനു മേൽ ഈടാക്കുന്ന വെയര്‍ ഹൗസ് ലാഭവിഹിതം കുറച്ചതോടെ ബാറുകളില്‍ ഇന്നു മുതല്‍ മദ്യം നൽകും. 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായാണ് ലാഭവിഹിതം കുറച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ മദ്യ വില്‍പന ശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ഹൈക്കോടതി വിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ബെവ്കോയോട് ലാഭവിഹിതം കുറയ്ക്കാന്‍ നിര്‍ദേശിച്ചത്.
ലാഭ വിഹിതം എട്ട് ശതമാനത്തില്‍ നിന്ന് 25 ആയി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാറുടമകള്‍ പ്രതിഷേധത്തിലായിരുന്നു. സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിച്ചു. ബെവ്കോ ലാഭവിഹിതം കൂട്ടുമ്പോള്‍, മദ്യം വില്‍ക്കുമ്പോള്‍ ലാഭം കുറയുമെന്നായിരുന്നു ബാറുടമകളുടെ വാദം. ബിയറും വൈനും മാത്രമായിരുന്നു ഇത്രനാള്‍ വില്‍പന നടത്തിയിരുന്നത്.
Comments