സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളാ പൊലീസ് സൈബർ കോഡ് രൂപീകരിച്ചു

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളാ പൊലീസ് സൈബർ കോഡ് രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ സങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയ ശേഷം സൈബർ സെല്ലിലും സൈബർ ഡോമിലുമായി നിയോഗിക്കും.

സൈബർ സേനയിലേക്കുള്ള ആളുകളെ തെരഞ്ഞെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും ടെലികമ്മ്യൂണിക്കേഷൻ എസ്പിക്കും ഡിജിപി നിർദേശം നൽകി. കേരള പൊലീസ് അക്കാദമി ഡയറക്ടർ പരിശീലന ഷെഡ്യൂളും അധ്യാപകരെയും തീരുമാനിക്കും.

100 പേരുള്ള ആദ്യബാച്ചിന്‍റെ പരിശീലനം ജൂലൈ മൂന്നാം വാരത്തോടെ ആരംഭിക്കും. പരിശീലനത്തിന് ആവശ്യമായ സോഫ്റ്റുവെയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കാൻ ഡിജിപിയുടെ നിർദേശത്തിലുണ്ട്.  സൈബർ ഓപ്പറേഷൻ ഐജിയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. പരീശീലനത്തിന്‍റെ പുരോഗതിയും സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. 
Comments

COMMENTS

error: Content is protected !!