ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.  ജി37 കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് (പടിയ കണ്ടി),  ബി124 മേലടി ബ്ലോക്ക് പഞ്ചായത്ത്  വാര്‍ഡ് 12 തിക്കോടി (തിക്കോടി ഗ്രാമപഞ്ചായത്തിലെ 5,10,11,12 വാര്‍ഡുകള്‍ ഉള്‍പ്പെട്ട) ബി130 കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് പൂവാട്ടുപറമ്പ് (പെരുവയല്‍ പഞ്ചായത്തിലെ 2,7,8,9,10,11,12,13 വാര്‍ഡുകള്‍ ഉള്‍പ്പെട്ട )  എന്നീ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാനാണ് നിര്‍ദ്ദേശം. 2015 ലെ പൊതുതിരഞ്ഞെടുപ്പിലെയും  അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടികയുടെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകീകൃത വോട്ടര്‍ പട്ടികയുടെ കരട് ജൂലൈ ഒമ്പതിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത്ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. പട്ടികയില്‍ വോട്ട് ചേര്‍ക്കേണ്ടവര്‍ക്ക് ജൂലൈ ഒമ്പത് മുതല്‍ ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച   ആക്ഷേപം നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ മാത്രം സ്വീകരിക്കുന്നതാണ്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് (പഞ്ചായത്ത് സെക്രട്ടറി) അപേക്ഷ സമര്‍പ്പിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷകളില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഓഗസ്റ്റ് രണ്ടിന് മുന്‍പ് നടപടി സ്വീകരിച്ച് ഓഗസ്റ്റ് മൂന്നിന്  അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധപ്പെടുത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍കുമാര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!