പൊയിൽക്കാവിലും തിക്കോടിയിലും അണ്ടർപാസ് അനുവദിച്ചു; കാനത്തിൽ ജമീല എം എൽ എ

പൊയിൽക്കാവിലും തിക്കോടിയിലും ദേശീയ പാത മുറിച്ചു കടക്കാൻ അണ്ടർപാസ്സ് അനുവദിച്ചതായി കാനത്തിൽ ജമീല എം എൽ എ അറിയിച്ചു. അണ്ടർ പാസ് അനുവദിക്കാനായി അയച്ച പ്രൊപ്പോസലിന് ദേശീയ പാത അതോറിറ്റി അംഗീകാരം നൽകിയ അറിയിപ്പ് ഓഫീസിൽ ലഭിച്ചതായി എം എൽ എ പറഞ്ഞു. ഇതോടെ ദേശീയ പാത കടന്നു പോകുന്ന മണ്ഡലത്തിലെ പൂക്കാട്, പൊയിൽക്കാവ്, ആനക്കുളം, മൂടാടി ഹിൽ ബസാർ റോഡ്, തിക്കോടി എന്നീ പ്രധാന സ്ഥലങ്ങളിൽ അണ്ടർ പാസുകൾ വരുമെന്ന് ഉറപ്പായതായും അവർ അറിയിച്ചു. മറ്റിടങ്ങളിൽ നേരെത്തെ പ്ലാനുകളിൽ തന്നെ അണ്ടർ പാസുകൾ അനുവദിച്ചിട്ടുണ്ട്. അണ്ടർ പാസുകൾ ഇല്ലാത്തത് ജനങ്ങളിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ജനകീയ പ്രതിഷേധങ്ങളുണ്ടായതിനെത്തുടർന്ന് എം എൽ എ യും മറ്റ് ജനപ്രതിനിധികളും ഇടപെട്ടതിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ തീരുമാനമെന്നും അവർ പറഞ്ഞു.

Comments

COMMENTS

error: Content is protected !!