ഉരുപുണ്യ കാവിൽ ഓഫീസ് കെട്ടിടം വഴിപാട് കൗണ്ടർ ഉൾപ്പടെ പൂർത്തീകരിച്ച 15 പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

മൂടാടി:  മൂടാടി ഉരുപുണ്യ കാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ 2021-22 വർഷത്തിൽ അരക്കോടിയിലധികം തുക ചെലവ് ചെയ്ത് പൂർത്തീകരിച്ച ഓഫീസ്, വഴിപാട് കൗണ്ടർ, സ്റ്റോർ റൂം, ബലി സാധന വിതരണ സംവിധാനം, ശൗചാലയം, നടപ്പാത, കടൽ ഭിത്തി റോഡ്, അസ്ഥിതറ, ചതുര കിണർ, സി സി ടി വി, ബലിത്തറ, കവാട വൈദ്യുതീകരണം, ജനറേറ്റർ, തിരുമുറ്റം, നാലമ്പലം കരിങ്കൽ പതിക്കൽ തുടങ്ങി പൂർത്തീകരിച്ച 15 പ്രവർത്തികളുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ എം ആർ മുരളി നിർവ്വഹിച്ചു. മേഖലാ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മീഷണർ എ എൻ നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ ലോഹ്യ മുഖ്യാതിഥിയായിരുന്നു.


മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സുമതി, ചിന്നൻ നായർ, പി വി ഗംഗാധരൻ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ, കെ വി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം ഗോപാലകൃഷ്ണൻ നമ്പ്യാർ സ്വാഗതവും ടി എം രതീഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!