CRIME
എംഡിഎംഎയുമായി യുവാവ് പിടിയിൽ
മലപ്പുറം: പോലീസിന്റെ വാഹന പരിശോധനകണ്ടു സ്പീഡില്‍ വരികയായിരുന്ന ബൈക്ക് യാത്രികന്‍ ബൈക്ക് ഉടന്‍ തന്നെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീണു. പോലീസെത്തി പരിശോധിച്ചപ്പോള്‍ 22കാരന്റെ കയ്യില്‍ എം.ഡി.എം.എ. പെരിന്തല്‍മണ്ണ എരവിമംഗലം കൊട്ടാരപരമ്പില്‍ അംജദി(22) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ യാസറും സംഘവും കസ്റ്റഡിയിലെടുത്തത്. പെരിന്തല്‍മണ്ണ പൊന്നിയാംകുറുശി -മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ വച്ചാണ് സംഭവം.
പ്രതിയെ അറസ്റ്റ് ചെയ്തു പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.സി.പി.ഒമാരായ ഉല്ലാസ്, സല്‍മനുല്‍ ഫാരിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments